02:23pm 11 November 2026
NEWS
അന്യായമായി വർദ്ധിപ്പിച്ച തൊഴിലാളി സംഘടനാ രജിസ്ടേഷൻ ഫീസ് പിൻവലിയ്ക്കണം: ബിഎംഎസ്
08/10/2025  06:19 PM IST
nila
അന്യായമായി വർദ്ധിപ്പിച്ച തൊഴിലാളി സംഘടനാ രജിസ്ടേഷൻ ഫീസ് പിൻവലിയ്ക്കണം:  ബിഎംഎസ്

 

ചെങ്ങന്നൂർ: എല്ലാ മേഖലയിലും  ദയനീയമായി പരാജയ പ്പെട്ട പിണറായി വിജയൻ്റെ സർക്കാർ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് തൊഴിലാളി സംഘടനാ രജിസ്റ്റർ ചെയ്യുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ച തെന്നും തൊഴിലാളികളോടുള്ള ഇടതുപക്ഷത്തിൻ്റെ നയമാണ് ഇതെന്നുംബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ആരോപിച്ചു. തൊഴിൽ - വ്യവസായ - കാർഷിക മേഖല തകർന്നു അനിയന്ത്രിതമായ വിലക്കയറ്റം ക്രമസമാധാന തകർച്ച എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമായി. അഴിമതിയും  അരാജകത്വവും ക്രമസമാധാനവും പൗരാവകാശ ലംഘനവും വ്യാപകമാണ്, യുവാക്കളും വ്യവസായികളും കേരളം വിട്ടുപോകുകയാണ്  . ക്ഷേമ ബോർഡുകളുടെ പെൻഷനുകളും സാമൂഹ്യ പെൻഷനുകളും ഒരു വർഷത്തിലേറെയായി നൽകുന്നില്ല . ആശാവർക്കർമാരോട് കാണിക്കുന്ന നീതി നിഷേധം അപലപനീയമാണ് . സംസ്ഥാന സർക്കാറിൻ്റെ ദുർ-ഭരണത്തിനെതിരെ ബി എം. എസ് സംസ്ഥാന വ്യാപകമായി   നടത്തുന്ന പ്രക്ഷോഭത്തിൽ  ഭാഗമായി  ബി എം എസ് വെൺമണി പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന പദയാത്രയുടെ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലാ പ്രസിഡൻ്റ് കെ. സദാശിവൻ പിള്ള അധ്യഷത വഹിച്ചു ബി എം എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സിജി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി ബി എം എസ് ജില്ലാ പ്രസിഡൻ്റ് എൻ ദേവദാസ് പഞ്ചായത്തംഗങ്ങളായ മനോജ് മുരളി, മനോഹരൻ മണക്കാല ജില്ലാ ഭാരവാഹികളായ മധു കരിപ്പാലിൽ, ബി.  ദീലീപ്, മേഖലാ സെക്രട്ടറി എം ബി. ബിനുകുമാർ,  പി.എ.അശോകൻ   ജാഥാ ക്യാപ്റ്റൻ കെ അരവിന്ദാക്ഷൻപിള്ള, വൈസ് ക്യാപ്റ്റൻ പിസി പ്രസന്നൻ പിള്ള  കെ.ജി മോഹനൻ കലാ നാരായണൻ നിഷ എം പിള്ള, മേഖല ഭാരവാഹികളായി ആർ രഘുനാഥൻ, സോണി ഫിലിപ്പ്, പി.വി വിനു നരേന്ദ്രൻ, പ്രദീപ് കുമാർ, എന്നിവർ സംസാരിച്ചു.


  നേരത്തെ പറച്ചന്ത ജംഗ്ഷനിൽ ജില്ലാ ജോയിൻ്റെ സെക്രട്ടറി ബി. ദിലീപ് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.